ചാമ്പ്യൻസ് ലീഗ് യോഗ്യതയും മതിയായില്ല, ഇന്റർ പരിശീലകനെ പുറത്താക്കി

- Advertisement -

ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ പരിശീലകൻ ലൂസിയാനോ സ്പല്ലെറ്റിയെ പുറത്താക്കി. സീരി എ കിരീട പോരാട്ടത്തിൽ ഏറെ പിറകിൽ പോയതിനാണ് പരിശീലകനെ ഇന്റർ പുറത്താക്കിയത്. കഴിഞ്ഞ 2 സീസണിലും ഇന്ററിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്ത പരിശീലകന് പക്ഷെ ഒരു അവസരം കൂടെ നൽകാൻ ഇന്റർ തയ്യാറായില്ല. മുൻ ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടെ അദ്ദേഹത്തിന്റെ പകരക്കാരനായി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2017 മുതൽ ഇന്ററിന്റെ പരിശീലകനാണ് സ്പല്ലെറ്റി. മുൻപ് റോമ, സെനിത്, എംപോളി ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. റോമക് ഒപ്പം കോപ്പ ഇറ്റാലിയ കിരീടം നേടിയിട്ടുണ്ടെങ്കിലും ഇന്ററിന് ഒപ്പം അദ്ദേഹത്തിന് ഒരു കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല.

Advertisement