ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന-ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചു. ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്ക് ഈ പരമ്പരയിലും വിട്ട് നില്‍ക്കുകയാണ്. സീനിയര്‍ താരം ച്ലോ ട്രയണും പുറത്ത് തന്നെ തുടരുന്നു. ഇതോടെ പാക്കിസ്ഥാനെതിരെയുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെെ നയിച്ച സൂനേ ലൂസ് ടീം ക്യാപ്റ്റനായി തുടരും.
ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡ് : Sune Luus (c), Ayabonga Khaka, Shabnim Ismail, Laura Wolvaardt, Trisha Chetty, Sinalo Jafta, Tasmin Britz, Marizanne Kapp, Nondumiso Shangase, Lizelle Lee, Anneke Bosch, Faye Tunniclife, Nonkululeko Mlaba, Mignon du Preez, Nadine de Klerk, Lara Goodall, Tumi Sekhukhune.
ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡ് ഇന്നലെ ഇന്ത്യയില്‍ എത്തി തങ്ങളുടെ ആറ് ദിവസത്തെ ക്വാറന്റീന്‍ കാലാവധി ആരംഭിക്കുകയാണ്. എല്ലാ മത്സരങ്ങളും ലക്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് നടക്കുക.
മാര്‍ച്ച് 7ന് ആദ്യ ഏകദിനത്തോടെ ആരംഭിയ്ക്കുന്ന പരമ്പര മാര്‍ച്ച് 23ന് മൂന്നാം ടി20യോട് കൂടി അവസാനിക്കും.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





