സോഫി ഡിവൈന്റെ അര്‍ദ്ധ ശതകം, വനിത ബിഗ് ബാഷ് ആദ്യ സെമിയില്‍ അഡിലെയ്ഡിന് വിജയം

2019 വനിത ബിഗ് ബാഷിന്റെ ആദ്യ സെമിയില്‍ വിജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് പെര്‍ത്തിനെതിരെ 8 വിക്കറ്റിന്റെ വിജയമാണ് അഡിലെയ്ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടിയപ്പോള്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്ട്രൈക്കേഴ്സ് വിജയം ഉറപ്പാക്കി.

65 റണ്‍സുമായി പുറത്താകാതെ നിന്ന സോഫി ഡിവൈനും 36 റണ്‍സ് നേടിയ താഹില മക്ഗ്രാത്തുമാണ് ടീമിന്റെവിജയ ശില്പികള്‍. ബൗളിംഗില്‍ സോഫി നേരത്തെ രണ്ട് വിക്കറ്റ് അഡിലെയ്ഡിനായി നേടിയിരുന്നു. മെഗാന്‍ ഷട്ട് 2 വിക്കറ്റ് നേടി.

51 റണ്‍സുമായി ജോര്‍ജ്ജിയ റെഡ്മൈന്‍, 31 റണ്‍സ് നേടിയ ജെമ്മ ബാര്‍സ്ബി എന്നിവരാണ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് നിരയിലെ റണ്‍ സ്കോറര്‍മാര്‍.

Previous articleബാഴ്സലോണ ഇന്ന് മയോർകയ്ക്ക് എതിരെ, പികെ കളിക്കും, ആർതുർ ഇല്ല
Next article“മെസ്സി ബാഴ്സലോണ വിടുന്ന കാലത്തെ ഓർത്ത് ഭയപ്പെടുന്നു”