“മെസ്സി ബാഴ്സലോണ വിടുന്ന കാലത്തെ ഓർത്ത് ഭയപ്പെടുന്നു”

- Advertisement -

മെസ്സി ബാഴ്സലോണ വിടുന്ന കാലത്തെ കുറിച്ച് ഓർത്ത് താൻ ഇപ്പോൾ തന്നെ ഭയപ്പെടുന്നുണ്ട് എന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ബർതൊമയു‌. മെസ്സി ക്ലബ് വിടുന്നതോർത്ത് പേടിയുണ്ട്. മെസ്സിക്ക് ഒപ്പം ഒരു കരാർ കൂടെ ഒപ്പി വെക്കണം എന്നാണ് തന്റെ ആഗ്രഹം. ബാർമൊയു പറഞ്ഞു. മെസ്സിക്ക് മുന്നിൽ ഒരുപാട് കാലം മുന്നിൽ ഉണ്ട്. ഇത് സംബന്ധിച്ച് മെസ്സിയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മെസ്സിക്ക് ബാഴ്സലോണയുമായി യാതൊരു പ്രശ്നവുമില്ല. അതുകൊണ്ട് തന്നെ മെസ്സി കരിയറിന്റെ അവസാനം വരെ ബാഴ്സലോണയിൽ തന്നെയാകും കളിക്കുക എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ബാഴ്സ പ്രസിഡന്റ് പറഞ്ഞു. മെസ്സി ലോകം കണ്ട ഏറ്റവും മികച്ച താരമാണ്. മെസ്സിക്ക് താല്പര്യമുള്ള കലാത്തോളം ബാഴ്സ മെസ്സിയുമായി കരാർ ഒപ്പുവെക്കും എന്നും ബർതൊമയു പറഞ്ഞു.

Advertisement