192 റൺസിന്റെ കൂറ്റന്‍ വിജയവുമായി ശ്രീലങ്ക

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം നേടി ശ്രീലങ്ക. ഇന്ന് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 318 റൺസിൽ അവസാനിപ്പിച്ച് ശ്രീലങ്ക 192 റൺസിന്റെ വിജയം ആണ് നേടിയത്. നേരത്തെ ശ്രീലങ്ക തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 531 റൺസ് നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് 178 റൺസിൽ അവസാനിച്ചു.

Srilanka

ശ്രീലങ്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 157/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബംഗ്ലാദേശിനാകട്ടേ നേടാനായത് 318 റൺസും. 81 റൺസുമായി പുറത്താകാതെ പൊരുതി നിന്ന മെഹ്ദി ഹസന്‍ മിറാസ് മാത്രമാണ് ആതിഥേയരുടെ നിരയിൽ തിളങ്ങി നിന്നത്.

ശ്രീലങ്കയ്ക്കായി ലഹിരു കുമര നാല് വിക്കറ്റും കമിന്‍ഡു മെന്‍ഡിസ് 3 വിക്കറ്റും നേടി. കമിന്‍ഡു മെന്‍ഡിസ് ആണ് കളിയിലെ താരവും പരമ്പരയിലെ താരവും.