മഴ തന്നെ മഴ!!! ശ്രീലങ്ക അഫ്ഗാനിസ്ഥാന്‍ മത്സരവും ഉപേക്ഷിച്ചു

Rainafghanistan

അഫ്ഗാനിസ്ഥാനെതിരെ ഏകദിന വിജയമെന്ന ശ്രീലങ്കയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി മഴ. ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ 228 റൺസിന് അഫ്ഗാനിസ്ഥാനെ എറിഞ്ഞ് പിടിച്ച ശേഷം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്സ് 2.4 ഓവര്‍ എത്തി നിൽക്കുമ്പോള്‍ ആണ് വില്ലനായി മഴയെത്തിയത്.

10 റൺസാണ് ശ്രീലങ്ക നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ 60 റൺസ് വിജയം നേടിയിരുന്നു.