ന്യൂസിലാണ്ടിനെതിരെ 279 റൺസ് നേടി ഇന്ത്യ
ന്യൂസിലാണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ 279 റൺസ് നേടി ഇന്ത്യ. ടീം 49.3 ഓവറിൽ ഓൾഔട്ട് ആയപ്പോൾ 69 റൺസുമായി പുറത്താകാതെ നിന്ന ദീപ്തി ശര്‍മ്മയാണ് ടോപ് സ്കോറര്‍. സബിനേനി മഘന(61), ഷഫാലി വര്‍മ്മ(51) എന്നിവരും റൺസ് കണ്ടെത്തി.
ഒരു ഘട്ടത്തിൽ 245/6 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് 34 റൺസ് നേടുന്നതിനിടെ അവസാന നാല് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ന്യൂസിലാണ്ടിനായി റോസ്മേരി മെയിര്‍, ഹന്നാ റോവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഓപ്പണര്‍മാര്‍ 13 ഓവറിൽ നൂറ് റൺസാണ് ഇന്ത്യയ്ക്കായി നേടിയത്. ആ തുടക്കം പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മികച്ച സ്കോറിലേക്ക് എത്തുവാന്‍ സാധിച്ചില്ലെന്ന് വേണം പറയുവാന്‍.