കേരളം 327!!! സച്ചിന്‍ ബേബി 159

Sachinbaby

സര്‍വീസ്സിനെതിരെ 327 റൺസിന് ോല്‍ഔട്ട് ആയി കേരളം. സച്ചിന്‍ ബേബി 159 റൺസ് നേടി റണ്ണൗട്ടായപ്പോള്‍ 55 റൺസ് നേടിയ സിജോമോന്‍ ജോസഫ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. 19/4 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം 327 റൺസിലേക്ക് കേരളം എത്തിയപ്പോള്‍ അതിൽ ബഹുഭൂരിഭാഗം സ്കോറിംഗ് നടത്തിയത് സച്ചിന്‍ ബേബിയായിരുന്നു.

ഇന്നലെ സൽമാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പവും പിന്നീട് ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിനൊപ്പം നിലയുറപ്പിച്ച് കേരളത്തെ മാന്യമായ സ്കോറിലേക്ക് സച്ചിന്‍ ബേബി എത്തിക്കുകയായിരുന്നു.

Sijomonjoseph

സൽമാന്‍ നിസാര്‍(42), അക്ഷയ് ചന്ദ്രന്‍(32) എന്നിവരും കേരളത്തിനായി നിര്‍ണ്ണായക സംഭാവനകള്‍ നൽകിയിരുന്നു. സര്‍വീസസ്സിനായി എംഎസ് രാഥി, പൂനിയ, ദിവേഷ് ഗുരുദേവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.