റിഷഭ് പന്ത് ഐ പി എല്ലിന് ഉണ്ടാകില്ല എന്ന് ഗാംഗുലി

Rishabhpant

ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ പതിപ്പിൽ സ്റ്റാർ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഉണ്ടാകില്ല എന്ന് ഗാംഗുലി സ്ഥിരീകരിച്ചു. പന്ത് ഇപ്പോൾ മുംബൈ കോകിലാബെൻ അംബാനി ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ലിഗമെന്റിലെ പരിക്ക് മാറാൻ മൂന്ന് മുതൽ നാല് മാസം ആകും എന്നാണ് റിപ്പോർട്ടുകൾ. ഐപിഎൽ 2023 സീസൺ മാർച്ച് അവസാന വാരം ആരംഭിക്കും. അപ്പോഴേക്ക് പന്തിന്റെ പരിക്ക് മാറില്ല.

പന്ത്

പന്ത് ആയിരുന്നു ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ. ഇത്തവണ പന്തിന്റെ അഭാവത്തിൽ ഡേവിഡ് വാർണർ ആകും ക്യാപ്റ്റൻ ആവുക. ഇതൊരു അപകടമാണ്. അദ്ദേഹത്തിന് 23 വയസ്സ് മാത്രമെ ആയിട്ടുള്ളൂ. അദ്ദേഹത്തിന് ഒരുപാട് സമയമുണ്ട് എന്നും ആശങ്ക ഇല്ല എന്നും ഗാംഗുലി പറഞ്ഞു.

റിഷഭ് പന്തിന് ഐ‌പി‌എല്ലിൽ കളിക്കാൻ ആകില്ല. പന്തില്ല എങ്കിലും മികച്ച ഐപിഎൽ ആയിരിക്കും ഡെൽഹിക്ക് എന്നും ഗാംഗുലി കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.