കേരള പ്രീമിയർ ലീഗ്, മലബാറിയൻസിനെ ഞെട്ടിച്ച് റിയൽ മലബാർ എഫ് സി

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരളയെ റിയൽ മലബാർ എഫ് സി പരാജയപ്പെടുത്തി. ഇന്ന് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന ഗോകുലത്തെ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് കൊണ്ട് 3-2ന് റിയൽ മലബാർ പരാജയപ്പെടുത്തുകയായിരുന്നു. മലബാറിയൻസ് എന്ന് അറിയപ്പെടുന്ന ഗോകുലം കേരള നിലവിലെ കെ പി എൽ ചാമ്പ്യൻ ആണ്.Img 20220316 Wa0120

ഇന്ന് ആദ്യ പകുതിയിൽ 12ആം മിനുട്ടിൽ സുവാളയും 17ആം മിനുട്ടിൽ റഹീമും ആണ് ഗോകുലത്തിന് ലീഡ് നൽകിയത്‌. പക്ഷേ ഗോകുലം രണ്ടാം പകുതിയിൽ തകർന്നു. 52ആം മിനുട്ടിൽ സജിദിന്റെ ഗോളിലൂടെ റിയൽ മലബാർ തിരിച്ചടി തുടങ്ങി. 62ആം മിനുട്ടിൽ ഇജാസിലൂടെ സമനിലയും നേടി. പിന്നീട് വിജയ ഗോളിനായുള്ള പോരാട്ടമായിരുന്നു. അവസാനം 93ആം മിനുട്ടിൽ ആഷിഫ് റിയൽ മലബാറിന് വിജയം സമ്മാനിച്ച മൂന്നാം ഗോൾ നേടി.

ഗോകുലത്തിന്റെ ഈ സീസണിലെ രണ്ടാം പരാജയമാണിത്. അവർ 6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. റിയൽ മലബാർ 6 പോയിന്റുമായി ഏഴാമത് നിൽക്കുന്നു.