പരാജയത്തിൽ ആറാടുന്ന കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ്, ആറാം മത്സരത്തിലും പരാജയം, എന്ത് പറ്റി ഈ ടീമിന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രാംകോ കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒരു പരാജയം കൂടെ. ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസ് ആണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ട്രാവങ്കൂർ റോയൽസ് സ്വന്തമാക്കിയത്‌.

ഇന്ന് 21ആം മിനുട്ടിൽ രാഗേഷ് ആണ് ട്രാവങ്കൂറിന് ലീഡ് നൽകിയത്‌. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ സുജിത് ലീഡ് ഇരട്ടിയാക്കി. കളിയുടെ അവസാന മിനുട്ടിൽ ഐമൻ ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടി.
20220316 204754
ലീഗിലെ ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡിനോടും രണ്ടാം മത്സരത്തിൽ കോവളത്തോടും മൂന്നാം മത്സരത്തിൽ മുത്തൂറ്റ് എഫ് എയോടും നാലാം മത്സരത്തിൽ ലിഫയോടും അഞ്ചാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ കേരള പ്രീമിയർ ലീഗിലെ ഏറ്റവും മോശം സീസണായാണ് ഇത് മാറിക്കൊണ്ടിരിക്കുന്നത്.