ജീവന്‍രക്ഷാ പരിശീലനവുമായി കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ്

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ണൂര്‍ ബ്രാഞ്ചിന്റെ സഹകരണത്തോടെ അടിയന്തര ജീവന്‍രക്ഷാ സി.പി.ആര്‍ പരിശീലനവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ഇടപെടലുകളെക്കുറിച്ചും സി.പി.ആര്‍ നല്‍കേണ്ട രീതികളെക്കുറിച്ചും പരിശീലനം നല്‍കി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിക്കെതിരെ സമൂഹം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസും നടന്നു. ചടങ്ങില്‍ ഡോ. സുല്‍ഫീക്കര്‍ അലി, ഡോ. വിഷാല്‍ രാജേന്ദ്രന്‍, ഡോ. അബൂബക്കര്‍ സിദ്ദീഖ്, ഡോ. അലന്‍ അലോഷ്യസ് ഡിസില്‍വ, ഡോ. രാജീവന്‍ കെ.സി., ഡോ. രാജമോഹന്‍ സി.കെ., ഡോ. ലതാ പി., ഡോ. വി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി റെഡ് മറൈനേഴ്സ് വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ടും സംഘടിപ്പിച്ചു. കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ടീം ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്സാംബ പെനാല്‍റ്റി ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്തു.