FeaturedCricket

രാഹുല്‍ ചഹാര്‍ സറേയ്ക്ക് വേണ്ടി എട്ട് മത്സരങ്ങള്‍ കളിയ്ക്കും

Rahulchahar

ഇന്ത്യയുടെ സ്പിന്‍ താരം രാഹുല്‍ ചഹാര്‍ സറേയിലേക്ക്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിൽ എട്ട് മത്സരങ്ങളിൽ താരം കളിയ്ക്കും. കഴിഞ്ഞ സെപ്റ്റംബറിൽ സറേയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം പത്ത് വിക്കറ്റുകള്‍ ആണ് ഏക മത്സരത്തിൽ നിന്ന് നേടിയത്. രണ്ടാം ഇന്നിംഗ്സിലെ എട്ട് വിക്കറ്റ് ഉള്‍പ്പെടെ മത്സരത്തിൽ നിന്ന് 10 വിക്കറ്റുകള്‍ നേടിയ താരം ഇത്തവണ എട്ട് മത്സരങ്ങളിലാണ് കൗണ്ടിയ്ക്കായി കളിയ്ക്കുക.

സീസണിലെ സറേയുടെ അവസാന എട്ട് മത്സരങ്ങളിൽ താരം ടീമിനൊപ്പമുണ്ടാകും. ജൂൺ 7ന് ഓവലില്‍ ഹാംഷയറിനെതിരെയുള്ള മത്സരത്തിൽ താരം ടീമിനൊപ്പം ചേരും. 2025ൽ ടീമിനൊപ്പമുള്ള ചെറിയ സ്പെല്‍ താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്നാണ് രാഹുല്‍ ചഹാര്‍ അഭിപ്രായപ്പെട്ടത്.

Rahulchahar2

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിയ്ക്കുന്ന താരം ഐപിഎലിന് ശേഷം ജൂണിൽ സറേയ്ക്കൊപ്പം ചേരും.