ലീഗ് ഉപേക്ഷിച്ചു എങ്കിലും പി എസ് ജി ഫ്രഞ്ച് ചാമ്പ്യൻസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ലീഗ് ഉപേക്ഷിക്കാൻ ഔദ്യോഗിക തീരുമാനം ആയെങ്കിലും പി എസ് ജി ആരാധകർ വിഷമിക്കേണ്ടതില്ല. പി എസ് ജിയെ ചാമ്പ്യന്മാർ ആക്കാൻ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ലീഗിൽ 27 മത്സരങ്ങൾ ആയിരുന്നു പൂർത്തിയായിരുന്നത്. പി എസ് ജിക്ക് 68 പോയന്റ് ഉണ്ടായിരുന്നു.

രണ്ടാമതുള്ള മാഴ്സയെക്കാൾ 12 പോയന്റിന്റെ ലീഡ്. ഇത് കണക്കിൽ എടുത്ത് പി എസ് ജിയെ ചാമ്പ്യന്മാരാക്കാൻ ആണ് ഫ്രഞ്ച് ലീഗ് അധികൃതർ തീരുമനിച്ചത്. ഇതു സംബന്ധിച്ച് ലീഗ് വണിലെ മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്തിയിരുന്നു. എല്ലാ ക്ലബുകളും അംഗീകരിച്ചതീടെയാണ് പ്രഖ്യാപനം. പി എസ് ജിക്ക് ഇത് ഒമ്പതാം ഫ്രഞ്ച് ലീഗ് കിരീടമാകും. തുടർച്ചയായ മൂന്നാം ലീഗും. അവസാന എട്ടു വർഷങ്ങൾക്കിടയിൽ ഏഴ് ലീഗ് കിരീടം ആണ് പി എസ് ജി സ്വന്തമാക്കിയറ്റ്ജ്. ഇതിനു മുമ്പ് 1985-86, 1993-94, 2012-13, 2013-14, 2014-15, 2015-16, 2017-18, 2018-19 സീസണുകളിലാണ് പി എസ് ജി കിരീടം നേടിയിട്ടുള്ളത്.