Featured

പന്ത്രണ്ടാം അങ്കവും ജയിച്ച് പി എസ് ജി

ലീഗ് 1 ൽ തുടർച്ചയായ 12 ആം മത്സരത്തിലും പി എസ് ജി ക്ക് ജയം. ലീഗിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച പി എസ് ജി ഇന്നലെ പന്ത്രണ്ടാം മത്സരത്തിലും ലില്ലെയെ 2-1 ന് മറികടന്നു. ലീഗിൽ രണ്ടാം സ്ഥാനക്കാരായ ലില്ലേക്കും അവരുടെ കുതിപ്പ് തടയാനായില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസരത്തിന് ഒത്ത് ഉയർന്ന സൂപ്പർ താരങ്ങളാണ് പി എസ് ജി ക്ക് ജയം സമ്മാനിച്ചത്. 70 ആം മിനുട്ടിൽ എംബപ്പേയും 84 ആം മിനുട്ടിൽ നെയ്മറുമാണ് അവരുടെ ഗോളുകൾ നേടിയത്. എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി പെപെയിലൂടെ ലില്ലെ ഗോളാക്കിയെങ്കിലും ഒരു തിരിച്ചു വരവിന് സമയമുണ്ടായിരുന്നില്ല.