Featured

ഉക്രൈൻ vs സ്കോട്ട്‌ലൻഡ് ലോകകപ്പ് പ്ലേ ഓഫ് തീയതിയായി

നേരത്തെ റഷ്യൻ അധിനിവേശം കാരണം മാറ്റിവെക്കപ്പെട്ടിരുന്ന ഉക്രൈനും സ്കോട്ലൻഡും തമ്മിലുള്ള ലോകകപ്പ് യോഗ്യത റൗണ്ട് പ്ലേ ഓഫ് മത്സരം ജൂണിൽ നടക്കും. ജൂൺ 1നാകും ഉക്രെയ്‌നുമായുള്ള സ്കോട്ട്‌ലൻഡിന്റെ മത്സരം. ഇതിലെ വിജയികൾ ലോകകപ്പ് പ്ലേ ഓഫ് ഫൈനലിൽ ജൂൺ 5 ഞായറാഴ്ച വെയിൽസിനെയും നേരിടും. പ്ലേ ഓഫ് ഫൈനൽ വിജയിക്കുന്നവർക്ക് ഖത്തർ ലോകകപ്പിന് യോഗ്യത നേടാം. ഇംഗ്ലണ്ടും, ഇറാനും, അമേരിക്കയും ഉള്ള ഗ്രൂപ്പ് ബിയിൽ ആകും വിജയികൾ എത്തുക.