Featured

സബ് ജൂനിയർ ലീഗ്, പ്ലേ ഓഫ് കാണാതെ പറപ്പൂർ എഫ് സിയും പുറത്ത്

സബ് ജൂനിയർ ലീഗിന്റെ സെമി ഫൈനലിൽ എത്താതെ ഫാക്ട് അക്കാദമിക്ക് പിന്നാലെ പറപ്പൂർ എഫ് സിയും പുറത്തായി. ഇന്ന് ഫൈനൽ റൗണ്ടിലെ മൂന്നാം മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് പറപ്പൂരിന്റെ പ്രതീക്ഷ അവസാനിച്ചത്. ഗ്രൂപ്പ് ബിയിൽ ഇറങ്ങിയ പറപ്പൂർ ഇന്ന് സാൽഗോക്കറിനോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു തോൽവി.

ഫൈനൽ റൗണ്ടിൽ ഒരു വിജയം പോലും ഇല്ലാതെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നിരിക്കുകയാണ് പറപ്പൂറിന്. ഇതിനു മുമ്പുള്ള മത്സരങ്ങളിൽ ബെംഗളൂരുവിനോട് തോൽക്കുകയും ജമ്മു കാശ്മീരിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു പറപ്പൂർ. ഗ്രൂപ്പ് ബിയിൽ നിന്ന് 9 പോയന്റുമായി ബെംഗളൂരു എഫ് സിയും 6 പോയന്റുമായി സാൽഗോക്കറുമാണ് സെമിയിലേക്ക് കടന്നത്.