Featured

സബ്ജൂനിയർ ഫുട്ബോൾ; ഏഴു ഗോൾ വിജയവുമായി പാലക്കാട്

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാടിന് ഗംഭീര വിജയം. ഇന്ന് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വയനാടിനെ ആണ് പാലക്കാട് പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു വിജയം. പാലക്കാടിനായി സൂര്യാനന്ദ്, ഗൗതം, ഹസീബ്, അഖിൽ കുമാർ, അബിൻ, നിഖിൽ എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്. ഒരു ഗോൾ സെൽഫായിരുന്നു.

ക്വാർട്ടറിൽ നാളെ പാലക്കാട് തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial