ഏകദിനത്തിലും പാക്കിസ്ഥാന് തന്നെ വിജയം

ടി20 പരമ്പര തൂത്തുവാരിയ ശേഷം ഏകദിനത്തിലും വിജയിച്ച് തുടങ്ങി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 169 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 41.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്റെ വിജയം.

ബൗളിംഗിൽ ഗുലാം ഫാത്തിയ പാക്കിസ്ഥാന് വേണ്ടി നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ താരം തന്റെ പത്തോവറിൽ വെറും 21 റൺസ് മാത്രമാണ് വിട്ട് നൽകിയത്. ഫാത്തിമ സന, സാദിയ ഇക്ബാൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. കവിഷ ദിൽഹാരി 49 റൺസുമായി ശ്രീലങ്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ പിഎം വീരകോടി(30), ചാമരി അത്തപത്തു(25) എന്നിവര്‍ ആണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

76 റൺസ് നേടി സിദ്ര അമീനും 62 റൺസുമായി പുറത്താകാതെ നിന്ന് ബിസ്മ മാറൂഫും ആണ് ആതിഥേയര്‍ക്കായി ബാറ്റിംഗിൽ തിളങ്ങിയത്.