ലിംഗാർഡും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

Newsroom

0 Lingard

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡ് ക്ലബ് വിടും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. ജൂൺ 30ന് ലിംഗാർഡിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിക്കുകയാണ്. അതോടെ ലിംഗാർഡ് ക്ലബ് വിടും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. ഇന്ന് പോൾ പോഗ്ന ക്ലബ് വിടുന്നതും മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ലിങാർഡിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരത്തെ ക്ലബ് വിടാൻ അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിച്ചിരുന്നില്ല. ലിംഗാർഡിനായി ന്യൂകാസിലും വെസ്റ്റ് ഹാമും ഉൾപ്പെടെയുള്ള നിരവധി ക്ലബുകൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. താരം ഉടൻ തന്നെ തന്റെ അടുത്ത ക്ലബ് തീരുമാനിക്കും.

20210411 201819
Credit: Twitter

കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിൽ ലോണിൽ ചെന്ന് ഗംഭീര പ്രകടനം നടത്താൻ ലിംഗാർഡിനായിരുന്നു. 2021 ജനുവരിയിൽ വെസ്റ്റ് ഹാമിൽ എത്തിയ താരം 9 ലീഗ് ഗോളുകൾ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്.