ആസ്റ്റൺ വില്ല റോബിൻ ഓൾസനെ സ്വന്തമാക്കും

പ്രീമിയർ ലീഗ് ടീമായ ആസ്റ്റൺ വില്ല സ്വീഡിഷ് കീപ്പർ റോബിൻ ഓൾസനെ സ്ഥുര കരാറിൽ സ്വന്തമാക്കും. കഴിഞ്ഞ സീസണിൽ റോമയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു ഓൾസൻ ആസ്റ്റൺ വില്ലയിൽ കളിച്ചിരുന്നത്. ഓൾസനെ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്. വില്ല 3.5മില്യൺ യൂറോ റോമക്ക് നൽകും.

33കാരനായ ഓൽസൺ ആസ്റ്റൺ വില്ലയിൽ ഇപ്പോൾ രണ്ടാമനാണ്. മുമ്പ് ഷെഫീൽഡ് യുണൈറ്റഡിലും ലോണിൽ താരം കളിച്ചിട്ടുണ്ട്. എമിലിയാനോ മാർട്ടിനെസാണ് ആസ്റ്റൺ വില്ലയുടെ ഒന്നാം നമ്പർ.