മുംബൈക്ക് ഫസ്റ്റ് ക്ലാസിലെ ചരിത്ര വിജയം, ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത് 725 റൺസിന്

ഇന്ന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി സെമി ഫൈനലേക്ക് കടന്നു. അങ്ങനെ ചെറിയ ഒരു വിജയമല്ല മുംബൈ നേടിയത്. 725 റൺസിന്റെ വിജയമാണ് അവർ നേടിയത്. രഞ്ജിയിൽ എന്നല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്നെ റൺസിന്റെ കാര്യത്തിൽ ഏറ്റവും വലിയ മാർജിൻ ആണിത്. ഇന്നിങ്സ് വിജയങ്ങൾ കണക്കാക്കാതിരുന്നാൽ. ഉത്തരാഖണ്ഡിനെ രണ്ടാം ഇന്നിങ്സിൽ വെറും 69 റൺസിന് എറിഞ്ഞിടാൻ ഇന്ന് അവസാന ദിവസം മുംബൈ ബൗളർമാർക്ക് ആയി.

ആകെ രണ്ട് പേരാണ് ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കണ്ടത്. അഞ്ചു പേർ പൂജ്യത്തിലും പുറത്തായി. ധവാൽ കുൽക്കർണി, മുലാനി, തനുഷ് എന്നിവർ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മുംബൈ ആദ്യ ഇന്നിങ്സിൽ 647 റൺസ് എടുത്ത് ഡൊക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് 114 റൺസിന് ഓളൗട്ട് ആയി. രണ്ടാം ഇന്നിങ്സിൽ 261 റൺസ് എടുത്ത് 795ന്റെ വിജയ ലക്ഷ്യം മുംബൈ ഉത്തരാഖണ്ഡിന് മുന്നിൽ വെക്കുകയായിരുന്നു. എന്നാൽ അവർ 69 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 10 വിക്കറ്റുകളും കളഞ്ഞു.