റോയ് കൃഷ്ണയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ മോഹൻ ബഗാൻ വിട്ട ഫിജി സ്ട്രൈക്കർ റോയ് കൃഷ്ണയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ക്ലബുകളുടെ കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും. കേരള ബ്ലാസ്റ്റേഴ്സ് റോയ് കൃഷ്ണയുടെ ഏജന്റുമായി ചർച്ചകൾ നടത്തി എന്നാണ് റിപ്പോർട്ട്. എന്നാൽ റോയ് കൃഷ്ണ ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നത് സംശയമാണ്. കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല ബെംഗളൂരു എഫ് സിയും റോയ് കൃഷ്ണയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. താരം ഓസ്ട്രേലിയയിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. എ ലീഗിൽ നിന്നുള്ള ഓഫറുകൾ ആണദ്ദേഹം ഇപ്പോൾ പരിഗണിക്കുന്നത്.

34കാരനായ റോയ് കൃഷ്ണ മോഹൻ ബഗാനൊപ്പം 2019-20 സീസണിൽ ഐ എസ് എൽ കിരീടം നേടിയിരുന്നു. അവർക്ക് ഒപ്പം 66 മത്സരങ്ങൾ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്. ആല്വാരോ വാസ്കസ് ക്ലബ് വിട്ടത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സ്ട്രൈക്കറ്വ് ആണ് ഇപ്പോൾ അന്വേഷിക്കുന്നത്‌