സൗരവ് ദാസ് ഇനി ചെന്നൈയിനിൽ

Img 20220609 123727

ഈസ്റ്റ് ബംഗാൾ താരമായിരുന്ന സൗരവ് ദാസിനെ ചെന്നൈയിൻ സ്വന്തമാക്കി. മധ്യനിര താരത്തിന്റെ സൈനിംഗ് ചെന്നൈയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കരാർ ആണ് സൗരവ് ദാസ് ചെന്നൈയിനിൽ ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി 18 ഐ എസ് എൽ മത്സരങ്ങൾ സൗരവ് ദാസ് കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ സ്റ്റാർടിംഗ് ഇലവനിലെ സ്ഥിരാംഗമായിരുന്നു താരം.

താരം ഒരു സീസൺ മുമ്പ് മുംബൈ സിറ്റിയിൽ നിന്നാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്‌. താരം മുംബൈ സിറ്റിയിൽ രണ്ട് വർഷത്തോളം കളിച്ചിരുന്നു. നേരത്തെ കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാനൊപ്പം ആയിരുന്നു സൗരവ് ദാസ് കളിച്ചിരുന്നത്. ബഗാനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം സൗരവ് ദാസ് നേടിയിട്ടുണ്ട്.

Previous articleമുംബൈക്ക് ഫസ്റ്റ് ക്ലാസിലെ ചരിത്ര വിജയം, ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത് 725 റൺസിന്
Next articleആരാധകരോട് മാപ്പപേക്ഷിച്ച് എവർട്ടൺ ഉടമ ഫാർഹാദ് മോശീരി