റെക്കോര്‍ഡുകളിട്ട് ഗപ്ടിലിന്റെ ഇന്നിംഗ്സ്, ടി20യിൽ 150 സിക്സ് നേടുന്ന ആദ്യ താരം

സ്കോട്‍ലാന്‍ഡിനെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തിയ മാര്‍ട്ടിന്‍ ഗപ്ടിൽ തന്റെ അര്‍ദ്ധ ശതകം നേടിയതിനിടെ റെക്കോര്‍ഡുകള്‍ കൂടി സൃഷ്ടിച്ചാണ് മുന്നേറിയത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 150 സിക്സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും 3000 ടി20 അന്താരാഷ്ട്ര റൺസ് നേടിയ രണ്ടാമത്തെ താരവുമായി മാര്‍ട്ടിന്‍ ഗപ്ടിൽ മാറി.

ഇന്ന് 93 റൺസ് നേടിയ ഗപ്ടിൽ 7 സിക്സുകളാണ് 56 പന്തിൽ നിന്ന് അടിച്ചത്. 134 സിക്സുമായി രോഹിത് ശര്‍മ്മയും 122 സിക്സുമായി ക്രിസ് ഗെയിലുമാണ് താരത്തിന് പിന്നിൽ സിക്സടി വീരന്മാരുടെ പട്ടികയിലുള്ളവര്‍. ഗപ്ടിലിന്റെ ബാറ്റിംഗ് മികവാണ് ഇന്ന് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്.