“മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ യുണൈറ്റഡ് ഇതുപോലെ കളിച്ചാൽ വൻ പരാജയം നേരിടേണ്ടി വരും”

20211103 163522

ഇന്നലെ അറ്റലാന്റയ്ക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ സമനില ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട് എങ്കിലും ഇന്നലത്തെ യുണൈറ്റഡിന്റെ പ്രകടനത്തിൽ ഫുട്ബോൾ നിരെക്ഷകരും ആരാധകരും നിരാശരാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുപോലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കളിച്ചാൽ വലിയ നാണക്കേട് തന്നെ നേരിടേണ്ടി വരും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം റിയോ ഫെർഡിനാൻഡ്. ഇന്നലെ അറ്റലാന്റയ്ക്ക് എതിരെ രണ്ടാം പകുതിയിൽ കളിച്ച പോലെ കളിച്ചാൽ നാലോ അഞ്ചു ഗോളുകൾക്ക് യുണൈറ്റഡ് സിറ്റിയോട് പരാജയപ്പെടും എന്ന് ഫെർഡിനാൻഡ് പറഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ സിറ്റിയെ ആണ് നേരിടേണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് കൃത്യമായ ശൈലിയോ പ്ലാനോ ഇല്ല എന്നും അവർ വ്യക്തിഗത മികവിനായി കാത്തിരിക്കുക ആണെന്നും റിയോ പറഞ്ഞു. ഇന്നലെ റൊണാൾഡോയുടെ മികവ് കൊണ്ട് മാത്രമാണ് യുണൈറ്റഡ് ജയിച്ചത് എന്ന് റിയോ പറയുന്നു. വരാനെ പരിക്കേറ്റ് പോയതോടെ യുണൈറ്റഡിന്റെ എല്ലാ താളവും പോയി എന്നും റിയോ പറഞ്ഞു.

Previous articleടോസ് സ്കോട്ലാന്‍ഡിന്, ബൗളിംഗ് തിരഞ്ഞെടുത്തു
Next articleറെക്കോര്‍ഡുകളിട്ട് ഗപ്ടിലിന്റെ ഇന്നിംഗ്സ്, ടി20യിൽ 150 സിക്സ് നേടുന്ന ആദ്യ താരം