“ഈ വിജയം ഒരു നല്ല തുടക്കമാകണം” – ലോകടെല്ലി

Manuel Locatelli Juventus

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ സെനിറ്റിന് എതിരെ നേടിയ വിജയം ഒരു നല്ല തുടക്കമാകണം എന്ന് യുവന്റസ് താരം ലോകടെല്ലി. സീരി എയിൽ അവസാന മൂന്ന് മത്സരങ്ങൾ വിജയിക്കാ‌ കഴിയാത്ത യുവന്റസ് ദയനീയ സ്ഥിതിയിൽ ആണ് ഉള്ളത്. ചാമ്പ്യൻസ് ലീഗിലെ ഫോം സീരി എയിലും ആവർത്തിക്കാൻ ആകണം എന്ന് ലോകടെല്ലി പറയുന്നു..

“ഞങ്ങൾ ഇപ്പോഴും വളരെ ഐക്യമുള്ള ഗ്രൂപ്പാണ്, ഇന്നത്തെ വിജയം ഒരു പുതിയ തുടക്കമായിരിക്കണം” ലോകടെല്ലി പറയുന്നു. ഞങ്ങൾ ഒരു നല്ല കളി കാഴ്ചവെച്ചു, ഈ മത്സരം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകും, പരിശീലകൻ ഞങ്ങളോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്ത് കൊണ്ട് കൂടുതൽ മെച്ചപ്പെടാൻ ടീം ശ്രമിക്കണം.” ലോകടെല്ലി പറഞ്ഞു.
“ചാമ്പ്യൻസ് ലീഗിൽ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ പ്രീക്വാർട്ടറ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞു, ഇനി യുവന്റസിനെ ലീഗ അർഹിക്കുന്ന സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്” – ലോകടെല്ലി പറഞ്ഞു

Previous articleറെക്കോര്‍ഡുകളിട്ട് ഗപ്ടിലിന്റെ ഇന്നിംഗ്സ്, ടി20യിൽ 150 സിക്സ് നേടുന്ന ആദ്യ താരം
Next articleസിക്സ് മഴയുമായി ഗപ്ടിൽ, ന്യൂസിലാണ്ടിന് 172 റൺസ്