71!!! കിംഗ് കോഹ്‍ലി ഈസ് ബാക്ക്, കോഹ്‍ലിയുടെ 71ാം ശതകത്തിന്റെ മികവിൽ ഇന്ത്യയുടെ മികച്ച സമ്മാനം

വിരാട് കോഹ്‍ലി തന്റെ 71ാം അന്താരാഷ്ട്ര ശതകം നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ഇന്ത്യന്‍ ഓപ്പണര്‍മാരായ വിരാട് കോഹ്‍ലിയും കെഎൽ രാഹുലും ചേര്‍ന്ന് മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്നു. 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് ഇന്ത്യ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഇന്ത്യ നേടിയത്.  കോഹ്‍ലി ഇന്ന് തന്റെ ആദ്യ ടി20 അന്താരാഷ്ട്ര ശതകവും 2019ന് ശേഷം തന്റെ ആദ്യ അന്താരാഷ്ട്ര ശതകവും ആണ് നേടിയത്.

Rahulkohliപത്തോവറിൽ 87 റൺസാണ് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നേടിയത്. കോഹ്‍ലി 32 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ രാഹുല്‍ 36 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടി. 119 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ ഫരീദ് അഹമ്മദാണ് പുറത്താക്കിയത്. അടുത്ത പന്തിൽ സിക്സര്‍ പറത്തിയ സൂര്യകുമാര്‍ യാദവിനെ തൊട്ടടുത്ത പന്തിൽ ഫരീദ് പുറത്താക്കുകയായിരുന്നു. ഓവറിൽ 14 റൺസ് വഴങ്ങിയെങ്കിലും താരം രണ്ട് സുപ്രധാന വിക്കറ്റുകളാണ് നേടിയത്. രാഹുല്‍ 41 പന്തിൽ 62 റൺസാണ് നേടിയത്.

61 പന്തിൽ 122 റൺസ് നേടിയ കോഹ്‍ലിയും 20 റൺസ് നേടി ഋഷഭ് പന്തും മൂന്നാം വിക്കറ്റിൽ 87 റൺസ് നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇന്നിംഗ്സിലെ അവസാന ഓവറിൽ കോഹ്‍ലി ഫറൂഖിയെ തുടരെ രണ്ട് സിക്സുകള്‍ പായിച്ചപ്പോള്‍ അടുത്ത പന്തിൽ ബൗണ്ടറിയും താരം നേടി.