സയനന്റെ ഓള്‍റൗണ്ട് മികവിൽ ചേസേഴ്സ് സിസിയെ പരാജയപ്പെടുത്തി കേശവഷയര്‍ സിസി

മുരുഗന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ മത്സരത്തിൽ കേശവഷയര്‍ സിസിയ്ക്ക് വിജയം. ചേസേഴ്സ് സിസിയെക്കെതിരെ 5 വിക്കറ്റ് ജയം ആണ് ടീം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ചേസേഴ്സിന് വേണ്ടി രണ്ടാം വിക്കറ്റിൽ വിബി കൃഷ്ണ കുമാറും ശരത്തും ചേര്‍ന്ന് മികച്ച രീതിയിൽ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചുവെങ്കിലും പിന്നീട് ടീം തകരുന്ന കാഴ്ചയാണ് കണ്ടത്.

27.2 ഓവറിൽ ചേസേഴ്സ് ഓള്‍ഔട്ട് ആയപ്പോള്‍ 55 റൺസ് നേടിയ കൃഷ്ണ കുമാര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ശരത് 42 റൺസ് നേടിയപ്പോള്‍ അജിന്‍ ദാസ് 12 പന്തിൽ 20 റൺസ് നേടി. കേശവഷയറിന് വേണ്ടി സയനന്‍ നാലും അനിൽ കുമാര്‍ മൂന്നും വിക്കറ്റാണ് നേടിയത്.

ഒരു ഘട്ടത്തിൽ 11/2 എന്ന നിലയിലേക്ക് കേശവഷയര്‍ വീണുവെങ്കിലും സയനനും അനൂപും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സയനന്‍ 74 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അനൂപ 40 റൺസ് നേടി. അമൽദേവ് 22 റൺസുമായി സയനന് മികച്ച പിന്തുണ നൽകിയപ്പോള്‍ 28 ഓവറിൽ അഞ്ച് വിക്കറ്റ് വിജയം കേശവഷയര്‍ സ്വന്തമാക്കി.