റഷ്യൻ ബലാറസ് താരങ്ങളെ ഈ വർഷത്തെ വിംബിൾഡണിൽ പങ്കെടുക്കാൻ അനുവദിക്കില്ല

ഉക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഈ വർഷത്തെ വിംബിൾഡണിൽ റഷ്യൻ ബലാറസ് താരങ്ങളെ പങ്കെടുപ്പിക്കണ്ട എന്ന് തീരുമാനിച്ചു ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്. റഷ്യയുടെ ലോക പുരുഷ രണ്ടാം നമ്പർ താരം ഡാനിൽ മെദ്വദേവ്, ആന്ദ്ര റൂബ്ലേവ്, കാചനോവ്, ബലാറസിന്റെ ലോക വനിത നാലാം നമ്പർ ആര്യാന സബലങ്ക, വിക്ടോറിയ അസരങ്ക തുടങ്ങി പ്രമുഖ താരങ്ങൾ ഇതോടെ വിംബിൾഡണിൽ മിക്കവാറും ഉണ്ടാവില്ല.

താരങ്ങളെ പങ്കെടുപ്പിക്കാൻ അനുവദിച്ചു രാജ്യത്തിനു കീഴിയിൽ കളിക്കാൻ അനുവദിക്കില്ല എന്ന വിംബിൾഡൺ നയം താരങ്ങൾ അംഗീകരിക്കുമോ എന്നത് സംശയം ആയതിനാൽ തന്നെ മിക്കവാറും താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ ആവില്ല. ജൂൺ 27 മുതൽ ജൂലൈ 10 വരെയാണ് വിംബിൾഡൺ നടക്കുക. അതേസമയം മെയിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പണിൽ താരങ്ങൾക്ക് കളിക്കാൻ ഇത് വരെ തടസങ്ങൾ ഒന്നുമില്ല.