തുടക്കം പാളി, 9/5 എന്ന നിലയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ നൂറ് റൺസ് കടക്കുവാന്‍ സഹായിച്ച് കേശവ് മഹാരാജ്

9/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്ക 106/8 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചുവെങ്കിലും ഇന്ത്യയ്ക്കെതിരെ ഈ സ്കോര്‍ മതിയാകുമോ എന്നത് സംശയകരം തന്നെയാണ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അര്‍ഷ്ദീപ് സിംഗും ദീപക് ചഹാറും എറിഞ്ഞ മൂന്നോവര്‍ തകര്‍ത്തെറിയുകയായിരുന്നു.

Tembabavumaകേശവ് മഹാരാജ് 41 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 25 റൺസും വെയിന്‍ പാര്‍ണൽ 24 റൺസും നേടി. നാല് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇതിൽ മൂന്നു പേര്‍ ഗോള്‍ഡന്‍ ഡക്ക് ആയിരുന്നു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് മൂന്നും ഹര്‍ഷൽ പട്ടേൽ ദീപക് ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.