ഇന്ത്യയുടെ ലോകകപ്പ് ഹീറോ കേരള ബ്ലാസ്റ്റേഴ്സിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ഹീറോ ആയ ജീക്സൺ സിംഗിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിൽ നിന്നാണ് ഡിഫെൻസിവ് മിഡ്‌ഫീൽഡറായ ജീക്സണെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. നേരത്തെ ലോൺ അടിസ്ഥാനത്തിൽ താരം ഇന്ത്യൻ ആരോസിൽ കളിച്ചിരുന്നു. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തെ വീണ്ടും ലോൺ അടിസ്ഥാനത്തിൽ ഇന്ത്യൻ ആരോസിലേക്ക് ലോണിൽ അയക്കും എന്ന് ഉണ്ടായിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ആ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പ് ഗോൾ നേടിയ താരമാണ് ജീക്സൺ. അണ്ടർ 17 ലോകക്കപ്പിൽ കൊളംബിയക്കെതിരെയാണ് ജീക്സൺ ഗോൾ നേടിയത്. നേരത്തെ തന്നെ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്  ഓദ്യോഗികമായി താരത്തിന്റെ സൈനിങ്‌ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ലോകകപ്പ് താരം കേരള ബ്ലാസ്റ്റേഴ്സിൽ

മണിപ്പൂർ സ്വദേശിയായ ജെക്സൺ പഞ്ചാബിലാണ് ഫുട്ബോൾ ജീവിതം തുടങ്ങിയത്. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന താരം അവസാനം പഞ്ചാബിൽ നിന്നുള്ള മിനർവയിൽ എത്തിപെടുകയായിരുന്നു.