റഹീമിനെ നിലനിര്‍ത്താതെ രാജ്ഷാഹി കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന മുഷ്ഫിക്കുര്‍ റഹിമിനെ നിലനിര്‍ത്തേണ്ടെന്ന് തീരുമാനിച്ച് രാജ്ഷാഹി കിംഗ്സ്. കഴിഞ്ഞ പതിപ്പിലെ ക്യാപ്റ്റനെ നിലനിര്‍ത്താത്ത ഏക ടീമും ഇതോടെ രാജ്ഷാഹി കിംഗ്സ് ആയി. ഒക്ടോബര്‍ 25നു പ്ലേയര്‍ ഡ്രാഫ്ട് നടക്കുവാനിരിക്കെയാണ് ഈ തീരുമാനംം. സെപ്റ്റംബര്‍ 30നായിരുന്നു ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നല്‍കേണ്ടിയിരുന്ന അവസാന തീയ്യതി. റഹിമിനെ നിലനിര്‍ത്തിയില്ലെങ്കിലും മോമിനുള്‍ ഹക്ക്, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സക്കീര്‍ ഹസന്‍ എന്നിവരെ ടീം നിലനിര്‍ത്തിയിട്ടുണ്ട്.

ടീമിന്റെ ഘടനയ്ക്ക് വേണ്ടിയാണ് താരത്തിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീുമാനിച്ചതെന്ന് ടീമിന്റെ സിഇഒ തഹമിദ് അസീസുള്‍ അഭിപ്രായപ്പെട്ടു. A+ വിഭാഗത്തില്‍പ്പെട്ട മുസ്തഫിസുര്‍ റഹ്മാനെ ടീം നിലിര്‍ത്തിയതിനാല്‍ ടീമില്‍ രണ്ട് ഐക്കണ്‍ താരങ്ങള്‍ വരുന്ന സ്ഥിതി വന്നതിനാലാണ് താരത്തെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് അസീസുള്‍ പറഞ്ഞു.

Previous articleഇന്ത്യയുടെ ലോകകപ്പ് ഹീറോ കേരള ബ്ലാസ്റ്റേഴ്സിൽ
Next articleഅത്ഭുത ഗോളിൽ ഡെൽഹി ഡൈനാമോസ് മുന്നിൽ!!