ഡ്യൂറണ്ട് കപ്പ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ രണ്ട് ഐ എസ് എൽ ക്ലബുകൾ, ഗോകുലം കേരള ടൂർണമെന്റിൽ ഇല്ല

ഡ്യൂറണ്ട് കപ്പിലെ ഗ്രൂപ്പുകൾ തീരുമാനം ആയി. ഇന്നത്തോടെ നാല് ഗ്രൂപ്പുകളും തീരുമാനം ആയി. ഒരു ഗ്രൂപ്പിൽ അഞ്ച് ടീമുകൾ ഉൾപ്പെട്ട് കൊണ്ട് ബാലു ഗ്രൂപ്പുകൾ ആണ് ഡ്യൂറണ്ട് കപ്പിൽ ഇത്തവണ ഉള്ളത്. 20 ടീമുകൾ ടൂർണമെന്റിൽ കളിക്കുന്നുണ്ട്. മുൻ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരും ഇപ്പോഴത്തെ ഐ ലീഗ് ചാമ്പ്യന്മാരും ആയ ഗോകുലം കേരള ടൂർണമെന്റിൽ ഇല്ല. ഗോകുലത്തിന്റെ അഭാവം എന്തു കൊണ്ടാണ് എന്ന് വ്യക്തമല്ല.

കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ ആണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ എസ് എൽ ക്ലബുകളായ ഒഡീഷ, നോർത്ത് ഈസ്റ്റ് എന്നിവരും ഉണ്ട്. കൂടാതെ ഐലീഗ് ക്ലബായ സുദേവ, ഇന്ത്യൻ ആർമി ഗ്രീൻ എന്നിവരും ഈ ഗ്രൂപ്പിൽ ഉണ്ട്.

131ആമത് ഡ്യൂറണ്ട് കപ്പ് ഈ വർഷം ഓഗസ്റ്റിൽ ആണ് നടക്കുന്നത്. പ്രീസീസണിലെ ആദ്യ ടൂർണമെന്റായാകും ഡ്യൂറണ്ട് കപ്പ് നടക്കുക. കൊൽക്കത്ത, ഇംഫാൽ, ഗുവാഹത്തി എന്നിവിടങ്ങളാകും ഡ്യൂറണ്ട് കപ്പിന് വേദിയാവുക. 11 ഐ എസ് എൽ ക്ലബുകളും ആദ്യമായി ഡ്യൂറണ്ട് കപ്പിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ എഡിഷന് ഉണ്ടാകും. കഴിഞ്ഞ തവണ ആറ് ഐ എസ് എൽ ക്ലബുകൾ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ.

എല്ലാ ഐ എസ് എൽ ടീമുകളും അവരുടെ പ്രധാന സ്ക്വാഡിനെ തന്നെ ഇത്തവണ ഡ്യൂറണ്ട് കപ്പിൽ ഇറക്കും.

ഗ്രൂപ്പുകൾ;

ഗ്രൂപ്പ് എ: ബെംഗളൂരു എഫ് സി, എഫ് സി ഗോവ, ജംഷദ്പൂർ, മൊഹമ്മദൻസ്, ഇന്ത്യൻ എയർ ഫോഴ്സ്

ഗ്രൂപ്പ് ബി; എ ടി കെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഇന്ത്യൻ നേവി, മുംബൈ സിറ്റി, രാജസ്ഥാൻ യുണൈറ്റഡ്

ഗ്രൂപ്പ് സി; ട്രാവു, ചെന്നൈയിൻ, ഹൈദരാബാദ്, നെരോക, ഇന്ത്യൻ ആർമി റെഡ്

ഗ്രൂപ്പ് ഡി; കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ്, ഒഡീഷ, സുദേവ, ഇന്ത്യൻ ആർമി ഗ്രീൻ