ജിങ്കനെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടേ? ക്ലബിന്റെ വേരായ താരങ്ങളെ പുറത്താക്കാൻ ശ്രമം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തങ്ങളുടെ ടീമിലെ പ്രമുഖ താരങ്ങളെ പുറത്താക്കിയേക്കും. ടീമിലെ പല പ്രമുഖ താരങ്ങളെയും മറ്റു ക്ലബുകൾക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കൻ ഉൾപ്പെടെ ഉള്ള താരങ്ങളെ ആണ് കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യാൻ ശ്രമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സുമായി ദീർഘകാല കരാർ ഉള്ള താരമാണ് ജിങ്കൻ.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖമായാണ് ജിങ്കൻ അറിയപ്പെടുന്നത്. ക്ലബ് തുടങ്ങിയ കാലം മുതൽ ക്ലബിനൊപ്പം ഉള്ള താരമാണ്. പല വൻ ഓഫറുകൾ വന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ നിൽക്കാൻ തീരുമാനിച്ച താരം. എന്നാൽ ഇപ്പോൾ മാനേജ്മെന്റുമായി ജിങ്കൻ ഉടക്കിയതാണ് പുതിയ വഴിത്തിരിവിൽ എത്തിച്ചിരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐ എസ് എല്ലിലെ മൂന്നോളം ക്ലബുകളെ കേരള ബ്ലാസ്റ്റേഴ്സ് ജിങ്കനെ വിൽക്കാനായി സമീപിച്ചതായി റിപ്പോർട്ട് ഉണ്ട്.

ആരും വാങ്ങുന്നില്ല എങ്കിൽ ജിങ്കനുമായി സംസാരിച്ച് കരാർ അവസാനിപ്പിച്ച് താരത്തെ ഫ്രീ ഏജന്റ് ആക്കാനും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ജിങ്കൻ. ഈ സീസണിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ജിങ്കൻ തന്നെയാണ്.

ജിങ്കനെ മാത്രമല്ല സി കെ വിനീത്, ധീരജ് സിംഗ് എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.