ഏഷ്യ കപ്പിലെ മികച്ച പ്രകടനം, റാങ്കിംഗിൽ മുന്നേറി ജെമീമ റോഡ്രിഗസ്

ഏഷ്യ കപ്പിൽ തന്റെ മികച്ച ഫോം തുടരുന്ന ജെമീമ റോഡ്രിഗസിന് ടി20 റാങ്കിംഗിൽ മുന്നേറ്റം. ശ്രീലങ്കയ്ക്കെതിരെ 53 പന്തിൽ 76 റൺസ് നേടിയ താരം 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 8ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ താരം യുഎഇയ്ക്കെതിരെ 45 പന്തിൽ നിന്ന് പുറത്താകാതെ 75 റൺസ് നേടിയിരുന്നു. ഈ പ്രകടനം കൂട്ടാതെയാണ് പുതിയ റാങ്കിംഗ് എത്തിയിരിക്കുന്നതെന്ന് വേണം മനസ്സിലാക്കുവാന്‍.

മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ആദ്യ പത്ത് സ്ഥാനത്തിലുള്ളത്. സ്മൃതി മന്ഥാന മൂന്നാം സ്ഥാനത്തും ഷഫാലി വര്‍മ്മ ഏഴാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ജെമീമയ്ക്ക് പിന്നിലായി ഹര്‍മ്മന്‍പ്രീത് കൗര്‍ 13ാം സ്ഥാനത്തുമുണ്ട്.