ടെസ്റ്റ് ക്രിക്കറ്റിൽ തിരികെ വരാനില്ല – മോയിന്‍ അലി

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് സെപ്റ്റംബര്‍ 2021ൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച മോയിന്‍ അലി ബ്രണ്ടന്‍ മക്കല്ലം കോച്ചായി ചുമതലയേറ്റ ശേഷം തിരികെ ടെസ്റ്റിലേക്ക് മടങ്ങിയെത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോള്‍ താരം തന്നെ തിരിച്ചുവരവ് നടത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

താന്‍ ഇപ്പോള്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും തിരിച്ചുവരവ് നടത്തി പിന്നീട് തനിക്ക് ഈ രീതിയിൽ ക്രിക്കറ്റ് ആസ്വദിക്കുവാന്‍ സാധിക്കാതെ പോകുവാനുള്ള സാധ്യതയുണ്ടെന്നും മോയിന്‍ അലി പറഞ്ഞു.

താനും മക്കല്ലവും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതാണെന്നും ടെസ്റ്റ് ക്രിക്കറ്റിൽ ഇനി തനിക്ക് തന്റെ മുഴുവന്‍ എഫേര്‍ട്ടും എടുത്ത് കളിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും മോയിന്‍ സൂചിപ്പിച്ചു. ഇംഗ്ലണ്ടിനായി 64 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത് തന്നെ വലിയ കാര്യമാണെന്ന് താന്‍ കരുതുന്നുവെന്നും മോയിന്‍ കൂട്ടിചേര്‍ത്തു.