പൊരുതി നിന്ന് ബ്ലണ്ടൽ, ജാക്ക് ലീഷിന് 5 വിക്കറ്റ്, ഇംഗ്ലണ്ടിന് 296 റൺസ് വിജയ ലക്ഷ്യം

Jackleach

ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ടിന് 295 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്സിൽ 326 റൺസാണ് ന്യൂസിലാണ്ട് നേടിയത്. ടോം ബ്ലണ്ടലും ഡാരിൽ മിച്ചലും പൊരുതി നിന്നതിനാലാണ് ഈ സ്കോറിലേക്ക് ന്യൂസിലാണ്ടിന് എത്താനായത്.

ആറാം വിക്കറ്റിൽ 113 റൺസാണ് മിച്ചലും ബ്ലണ്ടലും നേടിയത്. ലഞ്ചിന് ശേഷം 56 റൺസ് നേടിയ മിച്ചലിനെ പുറത്താക്കി മാത്യൂ പോട്സ് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നൽകി. പിന്നീട് ജാക്ക് ലീഷ് ഒരു വശത്ത് നിന്ന് വിക്കറ്റുകളുമായി തന്റെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോള്‍ 88 റൺസുമായി ടോം ബ്ലണ്ടൽ പുറത്താകാതെ നിന്നു. മത്സരത്തിൽ ജാക്ക് ലീഷിന് പത്ത് വിക്കറ്റാണ് ലഭിച്ചത്.

പരമ്പര തൂത്തുവാരുവാന്‍ ഇംഗ്ലണ്ട് 296 റൺസാണ് നേടേണ്ടത്. മാത്യു പോട്സ് മൂന്ന് വിക്കറ്റ് നേടി.