റയ്നർ ഫെർണാണ്ടസ് മുംബൈ സിറ്റി വിട്ട് ഒഡീഷയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ സിറ്റിയുടെ മധ്യനിര താരം റെയ്നർ ഫെർണാണ്ടസ് ഇനി ഒഡീഷയിൽ. താരം ലോണിൽ ആകും താരം ഒഡീഷയിൽ കളിക്കുക. ഒരു വർഷത്തെ ലോൺ കരാർ താരം ഒപ്പുവെച്ചു. 2018-19 സീസൺ മുമ്പായിരുന്നു മോഹൻ ബഗാനിൽ നിന്ന് റെയ്നർ മുംബൈ സിറ്റിയിൽ എത്തിയത്. അന്ന് മുതൽ മുംബൈ സ്ക്വാഡിലെ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യം തന്നെ ആയിരുന്നു റെയ്നർ.

ഇതുവരെ 70 മത്സരങ്ങൾ മുംബൈ സിറ്റിക്കായി കളിച്ചിട്ടുണ്ട്. മൂന്ന് ഗോളുകളും 4 അസിസ്റ്റും സംഭാന ചെയ്യാനും റെയ്നറിനായിട്ടുണ്ട്. മുമ്പ് എയർ ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്.