ചൈനയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകളും ഫൈനലിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചൈനയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കി 5s വനിത വിഭാഗത്തിന്റെ ഫൈനലിലേക്ക്. ആദ്യ മിനുട്ടില്‍ തന്നെ മുംതാസിലൂടെ ഇന്ത്യ ലീഡ് നേടി. അഞ്ചാം മിനുട്ടില്‍ റീത്ത് രണ്ടാം ഗോളും നേടി ഇന്ത്യയെ ആദ്യ പകുതിയില്‍ 2-0ന്റെ ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ ലാല്‍റെംസിയാമിയുടെ ഗോളില്‍ ഇന്ത്യ ഫൈനല്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.