ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരവും മഴ മൂലം ഉപേക്ഷിച്ചു. സൂറത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 11 റണ്‍സ് വിജയം നേടിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ മഴ മൂലം ടോസ് പോലും നടക്കാതെ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ മഴ മാറിയെങ്കിലും മത്സരയോഗ്യമായ സാഹചര്യങ്ങളില്ലാത്തതിനാല്‍ ടോസ് ആദ്യം വൈകിപ്പിക്കുകയായിരുന്നു. പിന്നീട് ഇത് മെച്ചപ്പെടാത്ത സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ചു. പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
ഒക്ടോബര്‍ 1ന് ഇതേ ലാലഭായി കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തിലാണ് അടുത്ത മത്സരം. അവസാന മത്സരവും ഇതേ സ്റ്റേഡിയത്തില്‍ തന്നെയാണ്. ടി2 പരമ്പരയ്ക്ക് ശേഷം ടീമുകള്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി വഡോദരയിലെ റിലയന്‍സ് സ്റ്റേഡിയത്തിലേക്ക് നീങ്ങും.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



