ഇന്ന് ലോകകപ്പിൽ ഇന്ത്യ പാകിസ്താൻ പോരാട്ടം

Newsroom

Picsart 23 02 12 12 04 08 424
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരും. ഇരു ടീമുകളുടെയും ഈ ലോകകപ്പിലെ ആദ്യ മത്സരമാണിത്. ലോകകപ്പ് വേദികളിൽ ഇതുവരെ ഏറ്റുമുട്ടിയപ്പോൾ 6 മത്സരങ്ങളിൽ 4ലും ജയിച്ച് പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോർഡാണുള്ളത്. ആകെ ടി20യിൽ ഇന്ത്യക്ക് പാക്കിസ്ഥാന് എതിരെ 10-3ന്റെ റെക്കോർഡുമുണ്ട്.

ഇന്ത്യ 120159

വിരലിന് പരിക്കേറ്റ ഓപ്പണർ സ്മൃതി മന്ദാന ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത് തിരിച്ചടിയുണ്ടെങ്കിലും ഇന്ത്യൻ ടീമിന് പാകിസ്താനെ തോൽപ്പിക്കാനുള്ള ലൈനപ്പുണ്ട്. ടൂർണമെന്റിൽ ശക്തമായ തുടക്കം കുറിക്കാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം. ഇന്ത്യൻ സമയം വൈകുന്നേരം 6:30 ന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ കാണാനാകും.