അഡിലെയ്ഡില് മൂന്നാം ദിവസം രണ്ടാം സെഷന് അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് 101 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 86/2 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ മുരളി വിജയ്യിനെയും(18) കെഎല്‍ രാഹുലിനെയും(44) ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ചേതേശ്വര്‍ പുജാരയും വിരാട് കോഹ്ലിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പുജാര 11 റണ്‍സും വിരാട് കോഹ്ലി 2 റണ്‍സുമാണ് നേടിയിട്ടുള്ളത്.
ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹാസല്‍വുഡും ഓരോ വിക്കറ്റ് നേടി. ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ മടക്കം. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ഓസീസ് ബൗളര്‍മാര്‍ തിരിച്ചടിച്ചത്.