നായക പദവിയിലേക്ക് വാര്‍ണര്‍

- Advertisement -

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പില്‍ ക്യാപ്റ്റന്‍സിയുമായി വാര്‍ണര്‍ മടങ്ങിയെത്തുന്നു. സില്‍ഹെറ്റ് സിക്സേഴ്സിന്റെ നായകനായി വിലക്കിലുള്ള ഓസ്ട്രേലിയന്‍ താരത്തിനെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ നാസിര്‍ ഹൊസൈന്‍ ആയിരുന്നു ടീമിന്റെ നായകന്‍. ജനുവരി അഞ്ചിനാണ് പുതിയ സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ആരംഭിയ്ക്കുക.

കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍ ഒരു വര്‍ഷത്തെ വിലക്കാണ് നേരിടുന്നത്. ഗ്ലോബല്‍ ടി20 കാനഡ, കരീബീയന്‍ പ്രീമിയര്‍ ലീഗ് എന്നീ ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്ത താരത്തിനു കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല.

Advertisement