ആഷിഖ് ക്ലബ്ബിനും രാജ്യത്തിനും നിർണായക കളിക്കാരൻ – പൂനെ പരിശീലകൻ

- Advertisement -

മലയാളി താരം ആഷിഖ് കരുണിയന് പ്രശംസയുമായി പൂനെ പരിശീലകൻ പ്രദ്യൂമ് റെഡ്ഢി. കേരള ബ്ളാസ്റ്റേഴ്സിന് എതിരെ താരം നടത്തിയ മികച്ച പ്രകടനത്തെ പരിശീലകൻ വാനോളം പുകഴ്ത്തി. ബ്ളാസ്റ്റേഴ്സിന് എതിരെ മാർസലിഞ്ഞോ നേടിയ വിജയ ഗോളിന് വഴി ഒരുക്കിയത് ആഷിഖിന്റെ മികച്ചൊരു പാസ്സായിരുന്നു.

ക്ലബ്ബിനും ഇന്ത്യക്കും ലഭിച്ച മികച്ച വ്യക്തിഗത കളിക്കാരനാണ് ആഷിഖ്, പ്രതിരോധത്തിലും ആക്രമണത്തിലും താരത്തിന്റെ പ്രകടനം പ്രശംസനീയമാണ്. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടാൻ കളിയുടെ ഇരു തലങ്ങളിലും മികവ് പുലർത്തേണ്ടതുണ്ട്. ആഷിഖ് ഈ സീസണിൽ അത് നന്നായി ചെയ്യുന്നുണ്ട് എന്നിങ്ങനെ പോകുന്നു പരിശീലകന്റെ ആഷിഖിനെ കുറിച്ചുള്ള വിലയിരുത്തൽ.

പൂനെയുടെ ലെഫ്റ്റ് വിങ്ങിൽ ഊർജത്തോടെ കളിച്ച ആഷിഖ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരക്ക് തലവേദന സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ചും ബ്ലാസ്റ്റേഴ്‌സ് നായകൻ ജിങ്കൻ ആഷിഖിന്റെ വേഗതക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ പാട് പെട്ടിരുന്നു.

Advertisement