മെഡല്‍ നഷ്ടപ്പെട്ടിട്ടും താരത്തിനു പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പില്‍ താന്‍ നേടിയ 10000 മീറ്റര്‍ വെങ്കല മെഡലിന്റെ ആഘോഷങ്ങള്‍ അവസാനിക്കുന്നതിനു മുമ്പാണ് ഗോവിന്ദന്‍ ലക്ഷമണിനെ തേടി ദുഃഖ വാര്‍ത്ത എത്തുന്നത്. താരത്തിന്റെ കാല്‍ ട്രാക്കിന്റെ പുറത്ത് പതിച്ചുവെന്ന കാരണത്താല്‍ താരത്തിനെ അയോഗ്യനാക്കുകയും പിന്നീട് മെഡല്‍ തിരിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിനു പാരിതോഷികവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ രംഗത്തെത്തുകയാണ്.

f

10 ലക്ഷം രൂപയാണ് താരത്തിനു ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര യുവജന കാര്യ ക്ഷേമവും കായിക മന്ത്രിയുടെയും ചുമതല വഹിക്കുന്ന രാജ്യവര്‍ദ്ധന്‍ സിംഗ് രാഥോര്‍ ആണ് ഈ വിവരം അറിയിച്ചത്. താരത്തിനു 10 ലക്ഷം രൂപ കൈമാറുന്ന ഫോട്ടോയും മന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചു.