അട്ടിമറിയുമായി ഇന്ത്യ!!! ജര്‍മ്മനിയെ വീഴ്ത്തി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ജൂനിയര്‍ ഹോക്കി ലോകകപ്പിൽ വമ്പന്‍ അട്ടിമറിയുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ ജര്‍മ്മനിയെ 2-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ ലാല്‍റെംസിയാമി നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യ രണ്ടാം ക്വാര്‍ട്ടറിൽ മുംതാസ് ഖാന്റെ ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ആദ്യ പകുതിയിൽ 2-0 ന് ഇന്ത്യ മുന്നിട്ട് നിന്നപ്പോള്‍ മൂന്നാം ക്വാര്‍ട്ടറിൽ ഗോളുകളൊന്നും പിറന്നില്ല. മത്സരം അവസാന മിനുട്ടുകളിലേക്ക് കടന്നപ്പോള്‍ ഇന്ത്യന്‍ പ്രതിരോധം ഭേദിച്ച് ജര്‍മ്മനി ജൂള്‍ ബ്ലൂവെല്ലിലൂടെ ഒരു ഗോള്‍ മടക്കി.

തുടര്‍ന്ന് ജര്‍മ്മനി സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ആ ഗോള്‍ തടഞ്ഞ് നിര്‍ത്തുവാന്‍ ഇന്ത്യന്‍ പ്രതിരോധത്തിന് സാധിച്ചു.