യുവതാരം കിയാൻ നസീരി മോഹൻ ബഗാനിൽ കരാർ പുതുക്കി

എ ടി കെ മോഹൻ ബഗാന്റെ യുവ സ്ട്രൈക്കർ കിയാൻ ജംഷിദ് നസീരി മോഹൻ ബഗാനിൽ കരാർ പുതുക്കി. രണ്ട് വർഷത്തെ പുതിയ കരാറാണ് 21കാരൻ ഒപ്പുവെച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഈ സീസണിൽ മോഹൻ ബഗാനായി ഐ എസ് എൽ അരങ്ങേറ്റം നടത്തിയ കിയാൻ നസീരി ആകെ 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു ഹാട്രിക്കുമായി മുഴുവൻ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെയും ശ്രദ്ധ നേടാൻ കിയാൻ നസീരിക്ക് ഈ സീസണിൽ ആയിരുന്നു.

20220403 191110

വരും സീസണിൽ മോഹൻ ബഗാനായി കൂടുതൽ മത്സരങ്ങൾ കളിക്കാൻ ആകും എന്നാകും യുവതാരം പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് ബംഗാൾ ഇതിഹാസം ജംഷീദ് നസീരുയുടെ മകനാണ് കിയാൻ‌