വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുറപ്പാക്കി ഇന്ത്യ

Indianwomenboxers

ഇസ്താംബുളിൽ നടക്കുന്ന വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യന്‍ താരങ്ങള്‍. 52 കിലോ വിഭാഗത്തില്‍ നിഖത് സറീനും 57 കിലോ വിഭാഗത്തിൽ മനീഷയും ആണ് സെമിയിൽ കടന്ന് ഇന്ത്യയുടെ ആദ്യ മെഡലുകള്‍ ഉറപ്പാക്കിയത്. 63 കിലോ വിഭാഗത്തിൽ പര്‍വീണും സെമിയിൽ കടന്നപ്പോള്‍ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി.

Nikhatzareen

മനീഷ മംഗോളിയന്‍ താരത്തെ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ നിഖത് ബ്രിട്ടന്റെ ചാര്‍ലി ഡേവിസണിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് മെഡലുറപ്പാക്കിയത്. താജികിസ്ഥാന്‍ താരത്തെ 5-0 എന്ന സ്കോറിനാണ് പര്‍വീൺ കീഴടക്കിയത്.