പോരാട്ടം ഒപ്പത്തിനൊപ്പമുള്ള ടീമുകള്‍ തമ്മിൽ, പ്ലേ ഓഫ് സാധ്യതകള്‍ക്കായി പഞ്ചാബും ഡൽഹിയും

Sports Correspondent

Punjabkings
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ് കിംഗ്സ്. ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ മാറ്റങ്ങളില്ലാതെ പഞ്ചാബ് ഇറങ്ങുമ്പോള്‍ ഡൽഹി നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. ചേതന്‍ സക്കറിയയ്ക്ക് പകരം ഖലീല്‍ അഹമ്മദും കെഎസ് ഭരതിന് പകരം സര്‍ഫ്രാസും ടീമിലേക്ക് എത്തുന്നു.

ഇന്നത്തെ മത്സരം ഒപ്പത്തിനൊപ്പമുള്ള ടീമുകളുടെ പോരാട്ടം. 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പഞ്ചാബും ഡൽഹിയും ഏറ്റുമുട്ടുമ്പോള്‍ റൺറേറ്റിന്റെ ആനുകൂല്യം ഡൽഹിയ്ക്കാണ്. എന്നാൽ ഇന്ന് തോൽക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യതകള്‍ സ്വന്തം കൈയ്യിലല്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കും.

ഇന്ന് തോല്‍ക്കുന്ന ടീമിന് ഇനിയുള്ള മത്സരം ജയിച്ചാലും 14 പോയിന്റിലേക്ക് മാത്രമേ എത്താനാകൂ എന്നതിനാൽ തന്നെ മറ്റു ടീമുകളുടെ മത്സരഫലങ്ങളും തങ്ങള്‍ക്ക് അനുകൂലമായാൽ മാത്രമേ പ്ലേ ഓഫ് സാധ്യതയുള്ളു.

ഡൽഹി ക്യാപിറ്റൽസ്: David Warner, Sarfaraz Khan, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Axar Patel, Shardul Thakur, Kuldeep Yadav, Anrich Nortje, Khaleel Ahmed

പഞ്ചാബ് കിംഗ്സ്: Jonny Bairstow, Shikhar Dhawan, Bhanuka Rajapaksa, Liam Livingstone, Mayank Agarwal(c), Jitesh Sharma(w), Harpreet Brar, Rishi Dhawan, Kagiso Rabada, Rahul Chahar, Arshdeep Singh